ലോക കൊതുകുനിവാരണ ദിനത്തില്‍ ബോധവത്ക്കരണംത്തിനു ഒരു വേറിട്ട മാതൃകയായ് കാടാങ്കുനി യു പി സ്കൂള്‍

By : KADANKUNI. U.P. SCHOOL, ANIYARAM On 22nd August 2015

Category : VELLA (White)

സംഗീതശില്പവും നാടകവും ഒത്തുചേര്ന്നര ഒരു ഫ്ലാഷ്മോബ്. ലോക കൊതുകുനിവാരണ ദിനത്തില്‍ ബോധവത്ക്കരണംത്തിനു ഒരു വേറിട്ട മാതൃകയാണ് കാടാങ്കുനി യു പി സ്കൂള്‍ തിരഞ്ഞെടുത്തത്.നോടീസുകളും പ്രസംഗങ്ങള്ക്കും ഉപരി ഒന്നു ചിന്തിപ്പിക്കാന്‍ കുറെ ചോദ്യങ്ങള്‍,അത് കൊതുക് നേരിട്ട് ചോദിച്ചാലോ? യദാര്ത്ഥ ത്തില്‍ കൊതുകുകളെ നമ്മള്‍ വളര്ത്തു യാണെന്ന സത്യം തുറന്നുകാണിക്കുകയാണ് ഈ ഫ്ലാഷ്മോബിലൂടെ കുട്ടികള്‍.രക്ഷിതാക്കള്ക്കും നാട്ടുകാര്ക്കും കുട്ടികള്ക്കു മായി ഇവ അരങ്ങില്‍ എത്തിച്ചത് വിദ്യാലയത്തിലെ സീഡ് കൂട്ടുകാരും ജെ ആര്‍ സി അംഗങ്ങളുമായ സ്നേഹിന എസ് ബാബു, അഞ്ജന, പഞ്ചമി, നെയതിക, ഇഷ ,വിസ്മയ അനുശ്രീ, അഞ്ജന , വൈഷ്ണവ്സനല്‍ അദ്വൈത് എന്നിവരാണ്‌.പ്രദര്ശജന ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വിജയന്‍ പി പി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കെ പവിത്രന്‍, റനീഷ് ബാബു ,പാത്തിയില്‍ കുഞ്ഞിരാമന്‍, രാഗേഷ് ,പ്രൊ .കെ .ധ്രുവകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Photos >>