Category : PACHA (Green)
വാറ്റുപുഴ തര്‍ബിയത്തു സ്കൂളില്‍ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം മൂവാറ്റുപുഴ തര്‍ബിയത്തു സ്കൂളില്‍ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം നടത്തി.അന്യം നിന്നുകൊണ്ടിരിക്കുന്ന അനേകം ഔഷധ സസ്യങ്ങളെ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് സാധിച്ചു.ക്ലാസ്സ് തലമത്സരത്തില്‍ പത്ത് എഫ് ഒന്നാം സ്ഥാനം നേടി.പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മാനേജര്‍ ടി എസ് അമീര്‍ നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ സൈമണ്‍ തോമസ് സ്വാഗതം ആശംസിച്ചു.പി.റ്റി എ പ്രസിഡന്റ് അബ്ദുള്‍ സമദ് സീഡിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു.സീഡ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് ,സീഡ് കോര്‍ഡിനേറ്റര്‍ മീന്ക്ഷിഅമ്മാള്‍ ടീച്ചര്‍ നേതൃത്വം നല്‍കി.