Category : PACHA (Green)
വിഷമില്ലാത്ത ഭക്ഷണത്തിലേക്കു കുട്ടികളെയും അത് വഴി സമൂഹത്തെയും നയിക്കുക എന്ന ലക്ഷ്യവുമായി കടാങ്കുനി യു.പി സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ ഇലയറിവ് , ഒരു സപൂണ്‍ പയറുകൊണ്ടൊരിലത്തോരന് പദ്ധതി ആരംഭിച്ചു.ഗ്രോബാഗില്‍ ഒരു സപൂണ്‍ പയര്‍ വിത്ത്പാകി മൂന്ന് ആഴ്ച്ചകൊണ്ട് ഒരു തോരനുള്ള ഇല വളര്‍ത്തി എടുക്കുന്നതാണ് ഈ പരിപാടി.എഴുപത്തഞ്ച് ഗ്രോ ബാഗുകളില്‍ വിത്തുപാകി .തൊണ്ണൂറ്റി അഞ്ചാം വയസ്സിലും മണ്ണില്‍ പണിചെയ്യുന്ന പ്രദേശത്തെ പാരമ്പര്യകര്ഷകന് പാത്തിയില്‍ കുഞ്ഞിരാമേട്ടനും'പി.ടി.എ പ്രസിഡന്റ് വിജയന് പി.പി.യും സംരംഭത്തിന് തുടക്കം കുറിച്ചു.പെരിങ്ങളം അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കെ.അനില്‍കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.ഇതോടൊപ്പം ഇലക്കറിതോട്ടത്തിന്റെ വിപുലീകരണവുംനടന്നു.തഴുതാമ,വസളചീര,മുരിങ്ങ,തോട്ടചീര,സുര്യോദയംചീര,സാമ്പാര്‍ചീര എന്നിങ്ങനെ വിവിധ തരം ഇലക്കറികള്‍ സ്കൂള്‍ വളപ്പില്‍ സ്ഥാനം പിടിച്ചു. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു .മാതൃഭൂമി സീഡ്, കാര്‍ഷിക ക്ലബ്,അംഗങ്ങളായ ശ്രീനന്ദ്,ഗോകുല്‍,വിഷ്ണു,തെജ്വല്,ആദിത്,അദ്വൈത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി .ഉദ്ഘാടന ചടങ്ങില്‍ പ്രധാന അധ്യാപകന് കെ പവിത്രന് അധ്യക്ഷനായി. കെ ശ്രീജിത്ത്, കെ അനൂപ്, സി കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു