Category : OTHER ACTIVITIES
ലോകത്താദ്യമായി അണുബോംബു വർഷിച്ചതിന്റെ 64ാം വാർഷികം സീഡ് അംഗങ്ങൾ വ്യത്യസ്തതയോടെ ആചരിച്ചു.ഹിരോഷിമാദിന റാലി ഹെഡ്മാസ്റ്റർ ഉൽഘാടനം ചെയ്തു.രാജൻമാസ്റ്റർ,പുഷ്പടീച്ചർ നേതൃത്വം നൽകി.സുബോധ്മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.പോസ്റ്റർ രചന,പ്രദർശനം എന്നിവ റജീനടീച്ചറുടെ മേൽ നോട്ടത്തിലായിരുന്നു.സീഡ് കോ‐ഓർഡിനേറ്ററും സയൻസ് അധ്യാപികയുമായ റസിയടീച്ചർ നിർമ്മിച്ച ഹൈഡ്രജൻ ബലൂണുകളിൽ സഡാക്കോ കൊക്കുകളെ ബന്ധിച്ച് പറത്തി.ഈ ഭൂമിയിൽ ഇനിയൊരു യുദ്ധം ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നപ്രതിജ്ഞയും എടുത്തു.