Category : PACHA (Green)
മാതൃഭൂമി സീഡിന്റെ ഭാഗമായി ടാണ ദ സ്പ്രിങ്‌സ് ഇന്റർനാഷണൽ സ്‌കൂളിലെ കെ.ജി. വിഭാഗം മുഖംമൂടി മേള നടത്തി.പല മൃഗങ്ങളുടെ മുഖംമൂടികൾ അണിഞ്ഞ് കെ.ജി. വിദ്യാർഥികൾ നാടകവും അവതരിപ്പിച്ചു.വന്യമൃഗ സംരക്ഷണവും വളർത്തുമൃഗ പരിപാലനവുമായിരുന്നു നാടകത്തിലെ മുഖ്യസന്ദേശം. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അനസ്, ഫാത്തിമക്കുട്ടി, റസീന എന്നിവർ പ്രസംഗിച്ചു.