Category : PACHA (Green)
കാര്‍ഷിക ക്ലബ് ഉദ്ഘാടനം താഴെക്കോട് കൃഷി ഓഫീസര്‍ അജി നടത്തുന്നു. താഴെക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ വിത്ത് വിതരണം നടത്തുന്നു . സീഡ് കോ ഓഡിനേറ്റര്‍ അഭിലാഷ്, സഹപ്രവര്‍ത്തകരായ സുരേഷ് ബാബു, ഷംസുദീന്‍, മനോജ്, രവീന്ദ്ര നാഥന്‍, നികേഷ്, എന്നിവരുടെ നേതൃത്വത്തില്‍. ഹെഡ് മാസ്റ്റര്‍ മണികണ്ടന്‍ മാസ്റ്റര്‍. കൃഷി ഓഫീസര്‍ മട്ടുപാവിലെ കൃഷി നനയ്ക്കു വേണ്ടി മോട്ടോര്‍ വാങ്ങാന്‍ 10000/ രൂപ അനുവദിച്ചു. കൂടാതെ മറ്റു കാര്‍ഷിക ചിലവുകള്‍ക്ക് 4000/ രൂപയും നല്‍കാം എന്നും അദ്ദേഹം ഉറപ്പു നല്‍കി. 350 ഗ്രോ ബാഗുകള്‍ ഒരുക്കി ഇത്രയും വലിയ ഒരു പ്രൊജക്റ്റ് ഒരുക്കിയ സീഡ് കോ ഓഡിനേറ്റര്‍ അഭിലാഷ് മാസ്റ്റര്‍, മറ്റു സഹപ്രവര്‍ത്തകര്‍, ഇതിനായി ഒരുപാടു പ്രവര്‍ത്തിച്ച സീഡ് ക്ലബ് അംഗങ്ങള്‍ എന്നിവരെ കൃഷി ഓഫീസര്‍ പ്രത്യേകമായി അഭിനന്ദിച്ചു. ഈ ജൈവ കൃഷി ഈ നാടിനു തന്നെ ഒരു മാതൃക ആക്കണമെന്ന് അദേഹം അറിയിച്ചു. അതിനായ് എല്ലാവിധ സഹായ സഹകരണ ങ്ങളും കൃഷി ഭവന്‍ വഴി ഉണ്ടാകുമെന്ന് അറിയിച്ചു. ഇതിന്‍റെ ഭാഗമായി രക്ഷിതാക്കളെ കൂടി ജൈവ കൃഷി പ്രോത്സാഹനം നല്‍കുന്നതിനു വേണ്ടി സ്കൂളില്‍ പരിപാടികള്‍ നടത്തുകയും സ്കൂളിലെ തോട്ടം കാണാന്‍ അവസരം നല്‍കണമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.