ജൈവകൃഷിയില്‍ പുത്തനറിവുകള്‍ തേടി മുക്കുറ്റി സീഡ് ക്ളബ് അംഗങ്ങള്‍

By : Naduvattam GJHS On 30th July 2015

Category : PACHA (Green)

തങ്ങളുടെ സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന ജൈവകൃഷിയില്‍ പുതിയ അറിവുകള്‍ തേടാനും കൃഷി രീതികള്‍ പരിചയപ്പെടാനും നടുവട്ടം ഗവ.ജനത ഹയര്‍സെക്കണ്ടറി സ്കൂള്‍ സീഡ് ക്‍ബിലെ കുട്ടികള്‍ ഫാം സ്കൂളിലേക്ക് . പ്രമുഖ ജൈവകര്‍ഷകനും പ്രകൃതി സ്നേഹിയുമായ ശ്രീകൃഷ്ണപുരം കരിമ്പുഴ പൊമ്പ്ര സ്വദേശിയായ പി.വി.കളത്തില്‍ അരവിന്ദാക്ഷന്‍റെ ഫാം സ്കൂളാണ് സീഡ് ക്ളബ് അംഗങ്ങള്‍ സന്ദര്‍ശിച്ചത്.വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ അല്‍ഭുതലോകം കുട്ടികളില്‍ കൗതുകമുണര്‍ത്തി.ചൈന,തായ് ലന്‍റ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സസ്യങ്ങളും ജലത്തെ ക്രിസ്റ്റല്‍ ഘടനയിലാക്കാന്‍ കഴിയുന്ന ജലസ്തംഭിനി പോലുള്ള അപൂര്‍വ്വ സസ്യങ്ങളും അല്‍ഭുതമുളവാക്കുന്നതാണ്.അന്യം നിന്നു പോകുന്ന സസ്യലതാദികള്‍ തിരിച്ചു കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ജൈവകൃഷി രീതികളെ കുറിച്ച് ക്ളാസെടുത്തു.HM സി.എസ്.ലംബോദരന്‍,എം.കെ.ബീന,കെ.പ്രമോദ്,എന്‍.എ.ബീന,ജെ.നരേന്ദ്രന്‍,ടി.എം.സുധ എന്നിവര്‍ നേതൃത്വം നല്‍കി.

Photos >>