ഡെങ്കി പ്പനി ബോധവല്‍ക്കരണം

By : C.B.M.HS On 23rd July 2015

Category : Seed Police

സീഡ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഒന്നാം ഘട്ട ഡങ്കി ബോധവല്കരണം ആരംഭിച്ചു . സ്കൂള്‍ സ്ഥിതി ചെയുന്ന എരുമക്കുഴി വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി . ലഘു ലേഖകള്‍ വിതരണം ചെയ്തു സീഡ് പോലീസിന്‍റെനേതൃത്വത്തില്‍ കൊതുക് മുട്ടയിട്ടു വളരാന്‍ സാധ്യത ഉള്ള ചിരട്ട , ടയര്‍ , കുപ്പികള്‍, പ്ലാസ്റ്റിക്‌ ഷീറ്റ് എന്നിവ വൃത്തിയാക്കി . രണ്ടാം ഘട്ടം ആയി കഴിഞ്ഞ വര്ഷം പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഡങ്കി പനി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു സീഡ് പോലീസിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കാനും തീരുമാനിച്ചു ,

Photos >>