Category : Seed
വള്ളംകുളം: നാഷണല്‍ ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡിന്റെയും കേരള വനംവകുപ്പ് ജില്ലാ ഘടകത്തിന്റെയു ംആഭിമുഖ്യത്തില്‍ വിവിധതരം ഫലവൃക്ഷങ്ങളുള്‍പ്പെടെയുള്ള വൃക്ഷത്തൈകള്‍ നട്ടു. രണ്ടര ഏക്കറോളം വരുന്ന സ്‌കൂള്‍ ഗ്രൗണ്ടിനു ചുറ്റുമായും സമീപപ്രദേശങ്ങളിലുമാണ് വൃക്ഷത്തൈ നട്ടത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'മരം ഒരു തണല്‍' പദ്ധതി സ്‌കൂള്‍ മാനേജര്‍ കെ.പി.രമേശ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹൈസ്‌കൂള്‍ സീഡിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹികവനവത്കരണ പദ്ധതിക്ക് സീഡ് അംഗം വിഷ്ണു വൃക്ഷത്തൈ നട്ട് തുടക്കം കുറിച്ചു. പഞ്ചായത്തംഗം സുശീല സന്തോഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.കെ.സത്യന്‍, നാഷണല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.രാജശേഖരന്‍, പ്രഥമാധ്യാപിക ആര്‍.ആശാലത, മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് റോണ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ചിറ്റാര്‍ ആനന്ദന്‍ വനബോധവത്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി.