Category : PACHA (Green)
ബഷീര്‍ സ്മരണ പുതുക്കി മാംഗോസ്റ്റിന്‍ മരം നട്ടു. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ബഷീര്‍ സ്മരണ പുതുക്കി സുല്‍ത്താന്‍ മരം( മാംഗോസ്റ്റിന്‍)നട്ടു. ഒന്നാം ക്ളാസ്സിലെ ഇരട്ടസഹോദരികളായ നിഖില, നിഖിത എന്നിവര്‍ ചേര്‍ന്നാണ് മരം നട്ടത്.ബഷീറിന്റെ ചിത്രങ്ങള്‍ കുട്ടികള്‍ വരക്കുകയും ബഷീറിന്റെ പുസ്തക പ്രദര്‍ശനം നടത്തുകയും ചെയ്തു.മാതൃഭൂമി സീഡ് ക്ളബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. സീഡ് കോര്‍ഡിനേറ്റര്‍ രാജീവ്, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പ്രിയ.പി.ജി, ജയശ്രീ അമ്മാള്‍,ജയലക്ഷ്മി അമ്മാള്‍,ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.