Category : VELLA (White)
പ്ലാസ്‌റ്റിക് മാലിന്യങ്ങളില്‍ നിന്ന് മുക്‌തി നേടുക എന്നലക്ഷ്യത്തോടെ കടലാസ് പേനകളും പേപ്പർ ബാഗുകളും നിർമിച്ചു കൊണ്ടാണ് അലനല്ലൂർ ഗവ:ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടന കർമ്മം നടത്തിയത്.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റർ ശ്രീ.ഉണ്യാപ്പു മാസ്‌റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.പ്രകൃതിയേയും സഹജീവികളേയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വിദ്യാർഥികളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുന്നതില്‍ മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങള്‍ പ്രശംസനീയ മാണെന്നും അദ്ദേഹം പറഞ്ഞു. സീഡ് റിപ്പോർട്ടർ ഹാഷ്‌മ സ്വാഗതം ആശംസിച്ചു.കടലാസ് പേന,പേപ്പർ ബഗ് നിർമ്മാണ പരിശീലനക്കളരക്ക് ശ്രമതി.പുഷ്‌പ ടീച്ചർ നേതൃത്വം അല്‍കി. സീഡ് കണ്‍വീനർ റസിയാ ബീഗം,യഹിയ ഹാറൂണ്‍,ഫിറോസ് കീടത്ത്, ഉഷദേവി,കദീജ,അംബിക എന്നിവർ ആശംസയർപ്പിച്ചു.സീഡ് പോലീസ് അംഗം സ്വാതി നന്ദി രേഖപ്പെടുത്തി.