Category : Seed
തിരുവല്ല: പ്രകൃതിയില് നന്മയുടെ പാഠങ്ങള് പകര്ന്ന് മാതൃഭൂമി സീഡ് പ്രവര്ത്തനങ്ങള് ഏഴാംവര്ഷത്തിലേക്ക് കടന്നു. നല്ല ഭൂമിക്കായ് മാതൃഭൂമിക്കൊപ്പം കൈകോര്ത്തുനടന്നവരാണ് പത്തനംതിട്ട ജില്ലയിലെ അധ്യാപകരും കുട്ടികളും. ഈ വര്ഷത്തെ പ്രവര്ത്തനങ്ങള്ക്കു തുടക്കംകുറിച്ച് തിരുവല്ലയില് നടന്ന ശില്പശാല പ്രകൃതിപാഠങ്ങളുടെ പങ്കുവയ്ക്കലായി. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓര്ഡിനേറ്റര്മാരും വിദ്യാര്ഥിപ്രതിനിധികളുമാണ് ശില്പശാലയില് പങ്കെടുത്തത്. തിരുവല്ല ഡി.ഇ.ഒ. ഇന് ചാര്ജ് എന്.ഉണ്ണിക്കൃഷ്ണന് ശില്പശാല ഉദ്ഘാടനംചെയ്തു. മലിനമല്ലാത്ത ഭൂമിയെ സ്വപ്നം കാണുന്നവരായി കുട്ടികള് വളരാന് 'സീഡ്' പോലെയുളള പരിസ്ഥിതിപ്രവര്ത്തനങ്ങള്ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറല് ബാങ്ക് തിരുവല്ല റീജണല് ഹെഡ് എന്.ആശ, പത്തനംതിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര് എം.ഷാനവാസ്, മാതൃഭൂമി കോട്ടയം സീനിയര് റീജണല് മാനേജര് എസ്.രാജേന്ദ്രപ്രസാദ്, മാതൃഭൂമി സോഷ്യല് ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് റോണി ജോണ് എന്നിവര് പ്രസംഗിച്ചു. സീനിയര് സബ് എഡിറ്റര് പി.ജെ.ജോസ്, സനല് പുതുപ്പള്ളി എന്നിവര് ക്ലാസ് നയിച്ചു. തിരുവല്ല ഓയിസ്റ്റര് കണ്വെന്ഷന് സെന്ററില് നടന്ന ശില്പശാലയില് രാവിലെ പത്തനംതിട്ടയിലെയും ഉച്ചയ്ക്ക് തിരുവല്ല വിദ്യാഭ്യാസജില്ലയിലെയും പ്രതിനിധികള് പങ്കെടുത്തു.