Category : Seed
ചേര്ത്തല: മാതൃഭൂമി സീഡിന്റെ പുതിയ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്ക്കുള്ള അധ്യാപക പരിശീലനം ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില് നടത്തി. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍് കെ.ജി. മുകുന്ദന്, ജില്ലയിലെ മികച്ച സീഡ് ടീച്ചര് കോ ഓര്ഡിനേറ്റര് കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി.എസ്സിലെ അധ്യാപിക കെ.ടി. മോളി എന്നിവര് ക്ലാസ്സെടുത്തു. ചേര്ത്തല താലൂക്ക് എന്.എസ്.എസ്. യൂണിയന് ഹാളില് ചേര്ന്ന യോഗത്തില് മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര് സി. സുരേഷ് കുമാര് അധ്യക്ഷനായി. സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്, എസ്.പി.ഒ.സി. കെ.യു. ശ്രീകാന്ത് എന്നിവര് പ്രസംഗിച്ചു. സീഡിന്റെ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ പ്രവര്ത്തനങ്ങള്ക്കായി അധ്യാപകര്‍ക്ക് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ.ജി. മുകുന്ദന്‍ ക്ലാസ്സെടുക്കുന്നു