Category : Seed
വര്ഷത്തിലേക്ക്കുറവിലങ്ങാട്: കഴിഞ്ഞ ആറു വര്ഷങ്ങള് നേട്ടങ്ങളുടേതു മാത്രമായിരുന്നു. തങ്ങളുടെ സീഡ് പ്രവര്ത്തന അനുഭവങ്ങള് പങ്കുവച്ചപ്പോള് തലമുറകളിലേക്കു കൈമാറിയത് പുത്തന് പരിസ്ഥിതി സംരക്ഷണ സംസ്കാരം കൂടിയായി. അനുഭവങ്ങളെ അറിവുകളാക്കി നവോന്മേഷത്തോടെയാണ് ശില്പശാലെയ്ക്കത്തിയ അദ്ധ്യാപകരും വിദ്യാര്ഥികളും മടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്ന്ന മാതൃഭൂമി അതേ പാരമ്പര്യം നിലനിര്ത്തുന്നതായി ശില്പശാല ഉദ്ഘാടനം ചെയ്ത കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസര് സുരേഷ് മാത്യു പറഞ്ഞു. ജീവന്റെ നിലനില്പ്പിനായുള്ള സമരത്തില് സമൂഹത്തിനു പിന്തുണയേകി ആവേശമായി നിലകൊള്ളുകയാണു മാതൃഭൂമി. കെ.പി.കേശവമേനോന് മുതല് എം.പി. വീരേന്ദ്രകുമാര് വരെയുള്ള മാതൃഭൂമിയുടെ നായകര് ഇക്കാര്യത്തില് കാണിക്കുന്ന താല്പര്യം മാധ്യമ രംഗത്ത് അനുകരണീയമായ മാതൃകയാണ്, സുരേഷ് മാത്യു പറഞ്ഞു. സാമൂഹികനന്മ ലക്ഷ്യമിട്ട് ഫെഡറല് ബാങ്ക് പിന്തുണ നല്കിയിട്ടുള്ള പദ്ധതികളില് ഏറ്റവും വിജയമായതും നാളേക്ക് മുതല്ക്കൂട്ടാകുന്നതും മാതൃഭൂമി നടപ്പിലാക്കുന്ന സീഡ് പദ്ധതിയാണെന്ന് ഫെഡറല് ബാങ്ക് എ.ജി.എം. ടോം തോമസ് പറഞ്ഞു. പുത്തന് കൃഷിസംസ്കാരം വളര്ത്തുന്നതില് മാതൃഭൂമി സീഡ് വഹിക്കുന്ന പങ്ക് പുതുതലമുറയ്ക്ക് ഉണര്വായി മാറുകയാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടര് ജോര്ജ് ജോസഫ് പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റു മാനേജര് ടി.സുരേഷ്, എക്സിക്യൂട്ടീവ് റോണി ജോണ് എന്നിവരും പ്രസംഗിച്ചു. മാതൃഭൂമി സീനിയര് സബ് എഡിറ്റര് െസലിം അജന്ത, എക്സിക്യൂട്ടീവ് റോണി ജോണ്, പുതുപ്പള്ളി ലേഖകന് സനല് പുതുപ്പള്ളി എന്നിവര് ക്ലാസ്സെടുത്തു. പാലാ, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളില് നിന്നുള്ള പ്രതിനിധികള്ക്കായിരുന്നു ശില്പശാല