മറ്റുള്ളവര്ക്ക് നന്മചെയ്ത് ജീവിതം മാതൃകയാക്കണം- ജെസി ജോസഫ്

By : ktmadmin On 27th June 2015

Category : Seed

കോട്ടയം: മറ്റുള്ളവര്ക്ക് പരമാവധി നന്മ ചെയ്ത് ജീവിതം മാതൃകാപരമാക്കണമെന്ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് ജെസി ജോസഫ് പറഞ്ഞു. മാതൃഭൂമി സീഡ് അധ്യാപക കോ-ഓര്ഡിനേറ്റര്മാര്ക്കുള്ള കോട്ടയം വിദ്യാഭ്യാസ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്. എല്ലാ സ്കൂളുകളും മാതൃഭൂമി സീഡ് പ്രവര്ത്തനത്തില് സഹകരിക്കണമെന്ന് ജെസി ജോസഫ് പറഞ്ഞു. സീഡ് പ്രവര്ത്തനം വഴി ലഭിക്കുന്ന അറിവുകള് സമൂഹത്തിലേക്ക് പകരണമെന്ന് ഫെഡറല് ബാങ്ക് കോട്ടയം റീജണല് ഹെഡ് വി.റെജി ജോണ് പറഞ്ഞു. വ്യാപകമായ വയല്നികത്തലിനെതിരെ പ്രതികരിക്കണമെന്ന് സോഷ്യല് ഫോറസ്ട്രി വിഭാഗം എ.സി.എഫ്. വി.ജി.അനില്കുമാര് പറഞ്ഞു. കോട്ടയം മാതൃഭൂമി ന്യൂസ് എഡിറ്റര് ടി.കെ.രാജഗോപാല് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര മണ്ണ് വര്ഷാചരണത്തിന്റ ഭാഗമായി നടത്തിയ പ്രകൃതിക്കൊരു കൈയൊപ്പ് പരിപാടിയിലൂടെ കുട്ടികളും അധ്യാപകരും ചാലിച്ച മണ്ണിലമര്ത്തിയ കൈത്തലം കൊണ്ട് കാന്വാസില് വരച്ച മരച്ചിത്രം ഫെഡറല് ബാങ്ക് റീജണല് ഹെഡ് വി.റെജി ജോണ് ഏറ്റുവാങ്ങി. ഏഴാം വര്ഷത്തിലേക്ക് പ്രവേശിച്ച മാതൃഭൂമി സീഡിന്റെ പരിശീലനത്തില് സീനിയര് റിപ്പോര്ട്ടര് കെ.ആര്.പ്രഹ്ലൂദന്, സോഷ്യല് ഇനീഷ്യേറ്റീവ് എക്സിക്യൂട്ടീവ് റോണി ജോണ് തുടങ്ങിയവര് ക്ലാസെടുത്തു.

Photos >>