Category : Seed
കാര്‍ഷിക സംസ്‌കാരത്തിന്റെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നത് മാതൃഭൂമി സീഡ് കെ.എസ്.ശ്രീകല മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ല കോഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല ഉദ്ഘാടനം ചെയ്യുന്നു മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ല കോഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാലയില്‍ പങ്കെടുത്തവര്‍ കൊല്ലം: പഴയകാലത്തെ കാര്‍ഷിക സംസ്‌കാരത്തിന്റെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് കഴിഞ്ഞതായി കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല പറഞ്ഞു. അത്യാവശ്യ കൃഷികാര്യങ്ങള്‍ സ്‌കൂളുകളില്‍ ഇന്നുണ്ടാകാന്‍ കാരണം മാതൃഭൂമിയുടെ ഈ സംരംഭമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിലാകെ കൃഷിയെപ്പറ്റി അവബോധം സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. കൊല്ലം വിദ്യാഭ്യാസ ജില്ല സീഡ് കോഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാതൃഭൂമി സീഡ് പദ്ധതിയുടെ ഏഴാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശില്പശാലയോടെ തുടക്കമായത്. അധ്യാപകരുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും പങ്കാളിത്തംകൊണ്ട് ശില്പശാല ശ്രദ്ധേയമായി. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് എ.ജി.എം. ടി.എം.ജോര്ജ് സംസാരിച്ചു. മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി. പച്ചക്കറി കൃഷിയെക്കുറിച്ച് സദാനന്ദപുരം എഫ്.എസ്.ആര്‍.എസ്. അസോസിയേറ്റ് പ്രൊഫസര്‍ ഷീബ റബേക്ക ഐസക് ക്ലാസ്സെടുത്തു. സീഡ് പദ്ധതിയുടെ ഏഴാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാതൃഭൂമി പ്രതിനിധികളായ കെ.വൈ.ഷെഫീക്ക്, ഇ.കെ.പ്രകാശ്, ആര്‍.ജയചന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു.