മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്പശാല

By : klmadmin On 26th June 2015

Category : Seed

പരിസ്ഥിതിസ്‌നേഹത്തിന്റെ നന്മയിലേക്ക് വിദ്യാര്‍ഥികളെ നയിക്കാന്‍ സീഡിന് കഴിഞ്ഞുകെ.ജഗദമ്മ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്യുന്നുമാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്പശാലയില്‍ എഫ്.എസ്.ആര്‍.എസ്. അസിസ്റ്റന്റ് പ്രൊഫസര്‍ എം.ലേഖ ക്ലാസുകള്‍ നയിക്കുന്നു കൊട്ടാരക്കര: പരിസ്ഥിതിസ്‌നേഹത്തിന്റെ നന്മയിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനും സമൂഹത്തിന്റെ അകക്കണ്ണ് തുറപ്പിക്കാനും മാതൃഭൂമി സീഡ് പദ്ധതിക്ക് കഴിഞ്ഞതായി കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ പറഞ്ഞു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ സീഡ് കോഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വലിയ മാറ്റമാണ് സീഡ് പ്രവര്‍ത്തനം വിദ്യാര്‍ഥികളിലും സമൂഹത്തിലും വരുത്തിയിരിക്കുന്നത്. വ്യാവസായിക വികസന സങ്കല്പത്തിന് വിരുദ്ധമായി മനുഷ്യവിഭവശേഷി വികസനമാണ് യഥാര്‍ഥ വികസനമെന്ന സത്യത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ മാതൃഭൂമി സീഡിന് കഴിയുന്നു. സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന അധ്യാപകസമൂഹം സീഡ് ഏറ്റെടുത്തതാണ് ഏറ്റവും വലിയ നേട്ടം. പരിസ്ഥിതിസംരക്ഷണത്തിന് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ഡീഡിന് കഴിഞ്ഞു. ജില്ലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനായി ശുചിത്വ മിഷനുമായി ചേര്‍ന്ന് പദ്ധതി ആരംഭിച്ചതായും ജലസംരക്ഷണം ഉള്‍പ്പെടെയുള്ള സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല അധ്യാപകരുടെയും വിദ്യാര്‍ഥിപ്രതിനിധികളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്റെ അധ്യക്ഷതയില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് കൊട്ടാരക്കര ചീഫ് മാനേജര്‍ പി.എം.തോമസ്‌കുട്ടി, കൊട്ടാരക്കര ഡി.ഇ.ഒ. ഇന്‍ ചാര്‍ജ് കെ.കെ.അജയകുമാര്‍, സീഡ് കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ് എന്നിവര്‍ സംസാരിച്ചു. പച്ചക്കറിക്കൃഷിയെക്കുറിച്ച് എഫ്.എസ്.ആര്‍.എസ്. അസി. പ്രൊഫ. എം.ലേഖ ക്ലാസ് നയിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. സീഡ് പദ്ധതിയിലെ ഏഴാംഘട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാതൃഭൂമി പ്രതിനിധികളായ കെ.വൈ.ഷെഫീക്ക്, ഇ.കെ.പ്രകാശ്, ആര്‍.ജയചന്ദ്രന്‍ എന്നിവരും ക്ലാസെടുത്തു.

Photos >>