Category : Seed
മാതൃഭൂമി സീഡ് അധ്യാപക ശില്പശാല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: സ്‌കൂളുകളില്‍ നടപ്പാക്കിയ സീഡ് പദ്ധതിയുടെ ആശയം ആരുടെതായാലും ഇന്നത്തെ തലമുറ അതിനോടു കടപ്പെട്ടിരിക്കുന്നുവെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ നിയന്ത്രിക്കുന്ന അധ്യാപകരുമായി സംവദിക്കാന്‍ അവസരംകിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് നസീര്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അശോക് ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍ മുഖ്യാതിഥിയായിരുന്നു. പ്രകൃതിയെ അറിയാന്‍ വീടുകളില്‍ അവസരംലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് വിദ്യാലയങ്ങളാണ് എല്ലാം നല്‍കുന്നത്. കുട്ടികള്‍ക്ക് ഇവയെല്ലാം പകര്‍ന്നുനല്‍കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡും എ.ജി.എമ്മുമായ പോള്‍ ജോസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ഷീല എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ. കെ.സി.കൃഷ്ണകുമാര്‍, ചീഫ് ലൈബ്രേറിയന്‍ പി.സോമശേഖരന്‍ എന്നിവര്‍ സീഡ് അവതരണം നടത്തി. എന്‍.എ.നസീര്‍ അധ്യാപകരുമായി സംവദിച്ചു. മാതൃഭൂമി മാനേജര്‍ സി.മണികണ്ഠന്‍ സ്വാഗതവും പി.പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.