വരുംതലമുറയുടെ നിലനില്‍പ്പിന് പരിസ്ഥിതിപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ അവബോധം വേണം- ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍

By : tcradmin On 25th June 2015

Category : Seed

തൃശ്ശൂര്‍: വരുംതലമുറയുടെ നിലനില്‍പ്പിന് പരിസ്ഥിതിപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് തൃശ്ശൂരില്‍ സംഘടിപ്പിച്ച അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര ചെറിയ കാര്യമായാലും നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതികാഘാതം കണക്കിലെടുക്കണം. പ്ലാസ്റ്റിക് ഒരു പരിസ്ഥിതിപ്രശ്‌നമായി മാറിക്കഴിഞ്ഞു. പ്രകൃതിസംരക്ഷണത്തില്‍ മാതൃഭൂമി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സന്തോഷ് പറഞ്ഞു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷനായി. ഡി.എഫ്.ഒ. കെ.എന്‍. ശ്യാം മോഹന്‍ലാല്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. കെ.കെ. ജോര്‍ജ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഷാജന്‍ മാത്യു, സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍, സീഡ് എക്‌സിക്യൂട്ടീവ് ടോണി എം. ടോം എന്നിവര്‍ പ്രസംഗിച്ചു. റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡോ.എന്‍.സി. ഇന്ദുചൂഡന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീകാന്ത് ശ്രീധര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Photos >>