കാവ് സംരക്ഷണ പ്രവര്‍ത്തനവുമായി വണ്ടാനം കാവില്‍ സീഡ് വിദ്യാര്‍ത്ഥികള്‍

By : Seed SPOC, Alappuzha On 10th June 2015

Category : Seed

ജൈവവൈവിധ്യങ്ങളുടെ കലവറയായ വണ്ടാനം കാവില്‍ ഇനി കുട്ടികള്‍ നട്ട തൈകളും തണലാകും. മാതൃഭൂമി സീഡ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് സാമൂഹ്യവനവത്കരണ വിഭാഗം നല്‍കിയ 250 ഓളം കാവിന് അനുയോജ്യമായ തൈകള്‍ കുട്ടികള്‍ നട്ടത്. ഫലക്കായകള്‍ കാവില്‍ വിതറുകയും ചെയ്തു. നീര്‍ക്കുന്നം എസ്.ഡി.വി. സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍നിന്ന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും കാവുസംരക്ഷണയാത്രയായാണ് എത്തിയത്. പ്രകൃതി സ്‌നേഹമുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ദേവകിയമ്മ, മകള്‍ തങ്കമണി ടീച്ചര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. കൃഷ്ണദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Photos >>