പ്രകൃതിക്കിണങ്ങിയ സ്വീകരണം ഒരുക്കി വിദ്യാര്ഥികള്

By : ktmadmin On 8th June 2015

Category : Seed

പ്രകൃതിക്കിണങ്ങിയ സ്വീകരണം ഒരുക്കി വിദ്യാര്ഥികള് കോട്ടയം: സീഡ് പ്രവര്ത്തനോദ്ഘാടനം തികച്ചും പ്രകൃതിക്കിണങ്ങിയ രീതിയിലാക്കി മാതൃക കാട്ടി കാണക്കാരി ഗവ.വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ സീഡ് കുട്ടികള്. സ്വാഗതം പറഞ്ഞപ്പോള് വിശിഷ്ടാതിഥികളെ കുട്ടികള് സ്വീകരിച്ചത് മണ്ണ് നിറച്ച ചിരട്ടയില് പാകിയ രാമച്ചതൈയും പൂക്കളും നല്കിയാണ്. വേനലവധിക്ക് ശേഷം എത്തിയകുട്ടികള് സ്കൂളും പരിസരവും വൃത്തിയും വെടിപ്പുമാക്കിയിട്ടത് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. മണ്ണറിവ് പ്രദാനം ചെയ്യുന്ന വിവിധ മണ്ണിനങ്ങള്, കൃഷി രീതികള് പരിചയപ്പെടുത്തുന്നതിന് കുട്ടികള് തയ്യാറാക്കിയ മാതൃകകള്, മണ്ണിര കമ്പോസ്റ്റ്, മഴക്കുഴി, കയര്ഭൂവസ്ത്രം, പാളത്തൊപ്പി, ചെലവില്ലാ പ്രകൃതിക്കൃഷി തുടങ്ങിയവയെല്ലാം പരിചയപ്പെടുത്താന് കുട്ടികള് വിപുലമായ പ്രദര്ശനം ഒരുക്കിയിരുന്നു. ജൈവ വിപണന മേള എന്ന പേരില് നാടന് പച്ചക്കറികളുടെ ശേഖരവുമുണ്ടായിരുന്നു. കപ്പ, കറിവേപ്പില, കപ്പളങ്ങ, കൈതച്ചക്ക, മുള്ളാത്ത, വഴുതനങ്ങ, കാന്താരി, മാങ്ങ, അമ്പഴങ്ങ, വെണ്ടയ്ക്ക, കുടംപുളി, കപ്പ പുഴുങ്ങിയതും കാന്താരിമുളക് ചമ്മന്തിയും എല്ലാംകൊണ്ടും സമൃദ്ധമായിരുന്നു മേള. സാധങ്ങള് പൊതിഞ്ഞു കൊടുക്കാന് വട്ടയിലയാണ് ഉപയോഗിച്ചത്. സീഡ് ജില്ലാതല ഉദ്ഘാടനം ആഘോഷമാക്കി കുട്ടികള്. മുന്വര്ഷം നട്ട വാഴകള് സ്കൂള് മുറ്റത്ത് കുലച്ചു നിന്നു. നിരവധി വൃക്ഷതൈകളും ഇവര് നട്ട് പരിപാലിച്ചു പോരുന്നു. പരിപാടിയുടെ വിജയം കുട്ടികളിലെ ആവേശം ഇരട്ടിയാക്കി.

Photos >>