സമ്മാനത്തിനു വേണ്ടിയല്ല പ്രകൃതിക്കു വേണ്ടിയാകണം പ്രവര്ത്തനം -ജിനുമോള് വര്ഗീസ്

By : ktmadmin On 8th June 2015

Category : Seed

കോട്ടയം: അവാര്ഡിനോ സമ്മാനത്തിനോ വേണ്ടിയല്ല പ്രകൃതിക്ക് വേണ്ടിയാകണം പ്രവര്ത്തിക്കേണ്ടതെന്ന് ജെം ഓഫ് സീഡ് പുരസ്കാര ജേത്രി ജിനുമോള് വര്ഗീസ്. കാണക്കാരി ഗവ.വി.എച്ച്.എസ്.എസ്സില് സീഡിന്റെ ജില്ലാതല പ്രവര്ത്തനോദ്ഘാടനം നിര്വഹിക്കുകയായിരുന്നു ജിനു. നമ്മുടെ ചെറുതും വലുതുമായ പ്രവര്ത്തനങ്ങള് മറ്റുള്ളവര്ക്ക് കൂടി പ്രയോജനപ്പെടും വിധമാകണം. മറ്റുള്ളവര്ക്കു വേണ്ടി ജീവിക്കാന് പഠിക്കണമെന്ന് ജിനു കൂട്ടുകാരെ ഓര്മിപ്പിച്ചു. സീഡിന്റെ പ്രവര്ത്തനത്തില് പങ്കാളിയാകാന് അവസരം ലഭിച്ചതിലൂടെ മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കാനും രാജ്യത്തെ സേവിക്കാനും സാധിച്ചു. വഴികാട്ടിയായി മാറിയ അധ്യാപകര്, പ്രോത്സാഹനം നല്കിയ കുടുംബാംഗങ്ങള്, മാതൃഭൂമി എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. എത്രയൊക്കെ പഠിച്ചാലും പ്രകൃതിയെ സംരക്ഷിക്കാന് നാം മുന്നിട്ടിറങ്ങണം. പഠിപ്പിനൊപ്പം കൃഷി ചെയ്യണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന പാഠവും പഠിക്കണം ജിനുമോള് കൂട്ടുകാര്ക്കായി േസ്നഹോപദേശവും നല്കി.

Photos >>