ചെളി ചിത്രോൽസവം

By : cltadmin On 6th June 2015

Category :

സെന്റ് മൈക്കിൾസിൽ ചെളിചിത്രോൽസവം വെസ്റ്റ്ഹിൽ ,. പരിസ്ഥിതി ദിനത്തിൽ ചെളി ചിത്രോൽസവം നSത്തി വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കന്ററി സ്കുൾ സീഡ്‌ക്ലബ് വിദ്യാർത്ഥിനികൾ വ്യത്യസ്തരായി . വയൽ ചെളിയും വിരലും മാത്രം ഉപയോഗിച്ച് നമ്മുടെ പ്രകൃതി എന്ന വിഷയത്തിൽ അണ് ചിത്രരചന നടന്നത്. .പങ്കെടുത്ത വിദ്യാർത്ഥിനികളിൽ ഭൂരിപക്ഷം കുട്ടികളും ആദ്യമായിട്ടാണ് വയൽചെളി കൈ കൊണ്ട് തൊടുന്നത് എന്ന് പറഞ്ഞു . ചെളി ഒരു നീച വസ്തു ആയിട്ടാണ് പുതുതലമുറയിലെ കുട്ടികൾ മനസിലാക്കിയിരിക്കുന്നത് ഇതിന് കാരണം പരസ്യങ്ങളും രക്ഷിതാക്കുടെ മനോഭാവവും ആണെന്നും ഈ മനോഭാവം മാറ്റിയെടുക്കാനും കുട്ടികൾക്ക് ചെളിയെ ഉപയോഗിക്കാൻ പഠിക്കാനും ഈ ചിത്രരചനാ പരിപാടിയിലൂടെ കഴിയട്ടെ എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പാൾ സിസ്റ്റർ സുജയ പറഞ്ഞു ചെളിയിൽ പണിയെടുക്കുന്നവരാണ് ഭാരതത്തിന്റെ നട്ടെല്ലെന്നും സിസ്റ്റർ ഓർമപ്പെടുത്തി.നൂറോളം ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾ പങ്കെടുത്ത പരിപാടിക്ക് കിഷോർ ആന്റണി , ഷൈബി കെ. ഡി എന്നിവർ നേതൃത്വം നൽകി

Photos >>