മാടായിപ്പാറയില്‍ സീഡിന്റെ മാതൃഭൂമി സീഡ് ഏഴാം വര്‍ഷത്തിലേക്ക് 'പ്രകൃതിക്കൊരു കൈയൊപ്പ്

By : knradmin On 6th June 2015

Category : Seed

പഴയങ്ങാടി: ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയില്‍ മാതൃഭൂമി സീഡിന്റെ പ്രകൃതിക്കൊരു കൈയൊപ്പ് നടത്തി. ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന സീഡിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിക്കല്‍ കൂടിയായി ചടങ്ങ് മാറി. വിവിധ സ്ഥലങ്ങളില്‍നിന്ന് കവുങ്ങിന്‍പാളയില്‍ ശേഖരിച്ച മണ്ണ് ചാന്താക്കിമാറ്റി കാന്‍വാസിലെ ഇലയില്ലാത്ത വൃക്ഷത്തില്‍ കൈ ചാന്തില്‍മുക്കി കൈയൊപ്പ് ചാര്‍ത്തുകയായിരുന്നു. വനംവകുപ്പ് മേഖലാ മുഖ്യവനപാലകന്‍ ഡി.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മാടായി ഗവ. ബോയ്‌സ്, ഗേള്‍സ് സ്‌കൂള്‍, വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും വാദിഹുദ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും പരിസ്ഥിതി സ്‌നേഹിയുമായ ഏണ്ടിയില്‍ സ്വാലിഹയും വിശിഷ്ടാതിഥികളും പ്രകൃതിക്കൊരു െൈകയാപ്പില്‍ കണ്ണികളായി. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ സി.സി.എഫ്. ഡി.ജയപ്രസാദ്, ഡി.ഡി.ഇ. ഇ.വസന്തന്‍, ജോളി അലക്‌സ് എന്നിവര്‍ ചേര്‍ന്ന് മാടായിപ്പാറയില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഡി.ജയപ്രസാദ് പ്രകൃതിയെ വന്ദിച്ച് പാടിയ 'മരം നടേണം നട്ടുനനച്ചു വളര്‍ത്തേണം കിളികള്‍ വന്നിരിക്കേണം' എന്നുതുടങ്ങുന്ന പാട്ട് എല്ലാവരും ഏറ്റുപാടി. സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ ഡി.ഡി.ഇ. ഇ.വസന്തന്‍, ഡി.എഫ്.ഒ. സി.വി.രാജന്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.പി. ബിജു, ഫെഡറല്‍ ബാങ്ക് എ.ജി.എം. ഒ.വി.പാപ്പച്ചന്‍, കൃഷി അസി. ഡയറക്ടര്‍ ജോളി അലക്‌സ്, മാടായിപ്പാറ സംരക്ഷണസമിതി ഭാരവാഹികളായ കെ.പി.ചന്ദ്രാംഗദന്‍, പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, മാടായി എ.ഇ.ഒ. വി.എം.രാജീവന്‍, വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക കെ.പി.ഗീതമണി, ഡോ. അസ്ലം, പ്രൊഫ. രഞ്ജിത്ത്, ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയന്‍ സ്വാഗതവും വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു.

Photos >>