സെമിനാര്‍ നടത്തി

By : tcradmin On 5th February 2015

Category : Seed

തൃശ്ശൂര്‍: തോപ്പ് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബും ആര്‍ട്ട് ഓഫ് ലിവിങ് ഹരിതഭാരതം കാമ്പയിനും ലക്ഷ്മിതരുവും കാന്‍സറും വിഷയത്തില്‍ സെമിനാര്‍ നടത്തി. കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്തു. കാന്‍സറിന് ലക്ഷ്മിതരു എങ്ങനെ ഉപയോഗപ്പെടുത്താമെന്ന വിഷയത്തില്‍ ബെംഗളൂരു ശ്രീശ്രീ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് ടെക്‌നോളജിയിലെ കെ. ചന്ദ്രശേഖരന്‍ ക്ലാസ്സെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ. ബാബു, പ്രധാനാധ്യാപിക സി.വി. ഡെയ്‌സി, മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ ടോണി എം. ടോം, വി.പി. സന്തോഷ്, എം.എ. റോയ്, ബിജോയ് തോമസ് എന്നിവര്‍ സംസാരിച്ചു.

Photos >>