സിലബസിലുള്ളത് യഥാര്‍ത്ഥ ചരിത്രമാണെന്ന് ധരിക്കരുത് -സി.എന്‍. ജയദേവന്‍ എം.പി.

By : tcradmin On 16th January 2015

Category : Seed

എടതിരിഞ്ഞി: സിലബസിലുള്ളത് യഥാര്‍ത്ഥ ചരിത്രമാണെന്ന് വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് സി.എന്‍. ജയദേവന്‍ എം.പി. പറഞ്ഞു. സിലബസ് തയ്യാറാക്കുന്നത് രാഷ്ട്രീയക്കാരാണെന്നും ഭരണം മാറുന്നതോടൊപ്പം സിലബസ് മാറുമെന്നും ചരിത്രം പോലും ഇതനുസരിച്ച് സിലബസില്‍ മാറ്റപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ ആധ്യക്ഷ്യം വഹിച്ചു. സമാജത്തിന്റെ വെബ്‌സൈറ്റ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. വര്‍ഗ്ഗീസ് തുറന്നു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ജി. വേണുഗോപാല്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനന്ദ കൃഷ്ണന്‍, റിട്ട. എച്ച്എം പി. ശ്രീദേവി, പ്രിന്‍സിപ്പല്‍ കെ.എ. സീമ, പ്രധാനാധ്യാപിക ഗിരിജാദേവി, പി. സാജന്‍,പി.ടി.എ. പ്രസിഡന്റ് ജയചന്ദ്രന്‍, ഡി.വി. സുദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃഭൂമി സീഡ് പ്രവര്‍ത്തനമികവിന് ലഭിച്ച 'വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരത്തുകയായ ഒരുലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം തയ്യാറാക്കിയത്.

Photos >>