നേത്രശസ്ത്രക്രിയാ ക്യാമ്പുമായി സീഡ്‌

By : tcradmin On 7th January 2015

Category : Seed

അവിട്ടത്തൂര്‍: സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റും അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയും ചേര്‍ന്ന് സൗജന്യ നേത്രചികിത്സാ-തിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്തി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.സി. രാജന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ഇന്‍-ചാര്‍ജ്ജ് മെജോ പോള്‍, പ്രിന്‍സിപ്പല്‍ എ.വി. രാജേഷ്, സീഡ് ലീഡര്‍ ശ്രീലക്ഷ്മി കെ. സുരേഷ്, സിഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 9 മുതല്‍ 1 മണിവരെ നടന്ന ക്യാമ്പില്‍ 150 ഓളം പേര്‍ പങ്കെടുത്തു. ഇതില്‍നിന്ന് 10 പേരെ തിമിരശസ്ത്രക്രിയയ്ക്കായി പാലക്കാട് അഹല്യ കണ്ണാസ്​പത്രിയിലേയ്ക്ക് കൊണ്ടുപോയി. മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് എം. ബിലിന, സീഡ് തൃശ്ശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോണി എന്നിവരും ക്യാമ്പ് സന്ദര്‍ശിച്ചു.

Photos >>