റവന്യൂ ജില്ലാ കലോത്സവത്തില്‍ വിസ്മയങ്ങളൊരുക്കി സീഡ് പ്രവര്‍ത്തകര്‍

By : tcradmin On 17th December 2014

Category : Seed

പരിസ്ഥിതി സംരക്ഷണ രംഗത്ത് വിദ്യാലയങ്ങളില്‍ പുത്തന്‍പാത വെട്ടിത്തെളിച്ച സീഡ് പ്രവര്‍ത്തകര്‍ മാളയില്‍ നടന്ന തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും വിസ്മയങ്ങച്ചെപ്പ് ഒരുക്കിയാണ് കലാ പ്രതിഭകളെ സ്വീകരിച്ചത്. മെയിന്‍ വേദിയില്‍ ഒരുക്കിയ സീഡിന്റെ സ്്റ്റാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനങ്ങളും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗത്തെ നിയന്ത്രിക്കുന്നതിനുള്ള സന്ദേശമുയര്‍ത്തി അവതരിപ്പിച്ച പേപ്പര്‍ബാഗും വിദ്യാര്‍ഥികളെയും കലോത്സവ വേദിയില്‍ എത്തിയ ആസ്വാദകരെയുെ ഏറെ ആകര്‍ഷിച്ചു. വിധികര്‍ത്താക്കളടക്കമുള്ളവര്‍ക്ക് ആദ്യ ദിവസം തന്നെ പേപ്പര്‍ബാഗുകള്‍ വിതരണം ചെയ്യാനായത് പ്ലാസ്റ്റിക് മാലിന്യത്തിനെതിരായി വിദ്യാര്‍ഥികള്‍ക്കൊപ്പം സീഡ് നടത്തുന്ന പോരാട്ടത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി. പരിസ്ഥിതി സൗഹൃദ സന്ദേശമുയര്‍ത്തി ഒരുക്കിയ സീഡ്്് സ്റ്റാളില്‍ ആര്‍.എം. എച്ച്.എസ്.എസ്. ആളൂരിലെ സീഡ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും അധ്യാപകരും സൗജന്യ വൈദ്യസഹായം ഒരുക്കിയപ്പോള്‍ കലോത്സവവേദിയില്‍ എത്തിയ ആസ്വാദകര്‍ക്കും കലാപ്രതിഭകള്‍ക്കും അത് ഏറെ പ്രായോജനകരമായി. പ്ലാസ്റ്റിക് എന്ന ദുര്‍ഭൂതത്തെ സ്‌നേഹിച്ചും പരിസ്ഥിതിയുമായി ഇണക്കിച്ചേര്‍ക്കാമെന്നതിന് ഉത്തമ മാതൃകയായി ലവ് പ്ലാസ്റ്റിക് സ്‌ന്ദേശമുയര്‍ത്തി കൊടുങ്ങല്ലൂര്‍ ഫീനിക്‌സ് പബ്ലിക് സ്‌കളും അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളും നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഴയ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപയോഗിച്ച് അവര്‍ ഒരുക്കിയ പൂച്ചെടികള്‍ ഒട്ടേറെ കാണികളെ ആകര്‍ഷിച്ചു. പുത്തന്‍സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ പഴമയുടെ മറവിയിലേക്ക് ഒതുക്കപ്പെട്ട മുന്‍കാലത്തെ വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളും ് ഒരുക്കി എല്‍.ബി.എസ്.എം.എച്ച്.എസ്.എസിലെ സീഡ് വിദ്യാര്‍ഥികളും അധ്യാപകരും ഒരുക്കിയ പ്രദര്‍ശന വേദിയും ഏറെ ശ്രദ്ധയമായി. ഇരിഞ്ഞാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒരുക്കിയ ആരോഗ്യ പരിശോധനയും നാട്ടു മരുന്നുകളെ കുറിച്ചുള്ള പ്രദര്ശനവും ഏറെ അറിവ് പകരുന്നതാര്നു. മേളയുടെ അവസാന ദിവസത്തില്‍ തങ്ങള് ഉണ്ടാക്കിയ കരകൌശല വസ്തുക്കളുമായി എത്തിയ നടവരംബ് ജി.എച്.എസ്.എസ്. അവിടെ വന്നവരുടെ ശ്രദ്ധ ആകര്ഷിച്ചു.

Photos >>