Category : Seed
തൃശ്ശൂര്‍: മാതൃഭൂമി സീഡിന്റെ 2013-2014 വര്‍ഷത്തെ ഹരിതവിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ അധ്യയനവര്‍ഷം ഏറ്റവും മികച്ച പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്‌കൂളുകള്‍ക്കുള്ള കാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ നല്‍കി. ടൗണ്‍ഹാളില്‍ നടന്ന പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടനം മേയര്‍ രാജന്‍ ജെ. പല്ലന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത്് മഴലഭ്യത കുറയുന്നതിനാല്‍ ജലസംരക്ഷണത്തിനായി ചുറ്റുമുള്ള കുളവും കിണറും പരിപാലിക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്ന്്് മേയര്‍ അഭിപ്രായപ്പെട്ടു. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായി. പ്രകൃതിസംരക്ഷണം, കുടിവെള്ളപ്രശ്‌നം, വിഷരഹിത പച്ചക്കറി ഉത്പാദനം തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാെണന്ന് അദ്ദേഹം പറഞ്ഞു. സീഡ് പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ വലിയ ഉത്സാഹമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെ.പി. രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷനായി. ഡി.ഡി.ഇ. അഡ്മിനിസ്ട്രേറ്റീവ് അസി. സുഭാഷ് സി. കുമാര്‍, ഫെഡറല്‍ ബാങ്ക് എജിഎം കെ.കെ. ജോര്‍ജ്ജ്, ജില്ലാ ഫോറസ്റ്റ്് ഓഫീസര്‍ ജോസഫ് തോമസ്, പ്രിന്‍സിപ്പല്‍ അഗ്രി. ഓഫീസര്‍ (ഇന്‍- ചാര്‍ജ്ജ്) സി.പി. സുമ, കൗണ്‍സിലര്‍ പ്രൊഫ. അന്നം ജോണ്‍, സീസണ്‍ വാച്ച് മാനേജര്‍ അരുണ്‍ എളാശ്ശേരി എന്നിവര്‍ വിശിഷ്ടാതിഥികളായി. വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം (സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം) നേടിയ തൃത്തല്ലൂര്‍ യു.പി.സ്‌കൂളിന് മേയര്‍ രാജന്‍ ജെ. പല്ലനും ശ്രേഷ്ഠ ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട നാഷണല്‍ എച്ച്്്.എസ്.എസ്സിന് മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനും പുരസ്‌കാരങ്ങല്‍ നല്‍കി. ഹരിതവിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ ഒന്നാംസ്ഥാനം കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ എച്ച്്്്.എസ്.എസ്, അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്., മായന്നൂര്‍ ജവഹര്‍ നവോദയ വിദ്യാലയ എന്നിവര്‍ നേടി. പേരാമംഗലം ശ്രീദുര്‍ഗ്ഗാ വിലാസം എച്ച്്്്.എസ്.എസ്., വാളൂര്‍ എന്‍.എസ്.എച്ച്.എസ്., ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ് എന്നിവര്‍ രണ്ടാം സ്ഥാനവും മണ്ണുത്തി കാര്‍ഷികസര്‍വ്വകലാശാല സ്‌കൂള്‍, പറപ്പൂക്കര എ.യു.പി.എസ്., വടക്കാഞ്ചേരി ഗവ. ഗേള്‍സ് എച്ച്.എസ്. എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പ്രോത്സാഹനസമ്മാനങ്ങള്‍ക്ക് രാമവര്‍മ്മപുരം ജി.യു.പി.എസ്., ചേറൂര്‍ എന്‍.എസ്.യു.പി.എസ്., കണ്ണാറ എ.യു.പി.എസ്., പുതുക്കാട് സെന്റ് ആന്റണീസ് എച്ച്്്.എസ്.എസ്., അഞ്ചേരി ഗവ. എച്ച്്്്്്.എസ്.എസ്., എടതിരിഞ്ഞി എച്ച്്്.ഡി.പി.സമാജം എച്ച്്്.എസ്., നടവരമ്പ്് ഗവ. മോഡല്‍ എച്ച്്്.എസ്.എസ്., പൊറത്തിശ്ശേരി മഹാത്മ യു.പി.എസ്., ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍, വലപ്പാട് ഭാരത് വിദ്യാമന്ദിര്‍, പാവറട്ടി സി.കെ.സി.ജി. എച്ച്.എസ്., പുളിയന്നൂര്‍ സെന്റ്്്്് തോമസ് യു.പി.എസ്., പെരിഞ്ഞനം ഗവ. യു.പി.എസ്., കിള്ളിമംഗലം ഗവ. യു.പി.എസ്. എന്നീ വിദ്യാലയങ്ങള്‍ അര്‍ഹരായി. വിശിഷ്ടാതിഥികള്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.നിള കെ. ആന്‍ഡ്രൂസ് (കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ എച്ച.എസ്.എസ്.), ജോമോന്‍ വി.എസ്. (അവിട്ടത്തൂര്‍ എല്‍.ബി.എസ്. എം.എച്ച്.എസ്.എസ്.), അഥീഷ് വി. രമേഷ്്്്്്് (വാളൂര്‍ എന്‍.എസ് എച്ച്.എസ്.), ആനന്ദ് വര്‍മ്മ (അവിട്ടത്തൂര്‍ എല്‍.ബി.എസ്. എം.എച്ച്.എസ്.എസ്.), പി.എ. ഫര്‍സാന (യു.പി.എസ്. തൃത്തല്ലൂര്‍) എന്നിവര്‍ ജെം ഓഫ് സീഡ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം ടി. സുമംഗല (കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ എച്ച.എസ്.എസ്.), രമ കെ. മേനോന്‍ (അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്.), കെ.എസ്. ദീപന്‍ (യു.പി.എസ്. തൃത്തല്ലൂര്‍) എന്നിവര്‍ ഏറ്റുവാങ്ങി.സീഡ് പോലീസ് പ്രവര്‍ത്തന മികവിന് ഇരിങ്ങാലക്കുട നാഷണന്‍ എച്ച്്.എസ്.എസ്സിനും സീസണ്‍ വാച്ച് സ്‌കൂളിന് കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ എച്ച്.എസ്.എസിനും പുതുതായി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ എടത്തിരുത്തി എച്ച്്്.ഡി.പി. ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്‌കൂളിനും പ്രത്യേക പുരസ്‌കാരം നല്‍കി.ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ സ്വാഗതവും സീഡ് പ്രതിനിധി ടോണി എം. ടോം നന്ദിയും പറഞ്ഞു. ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ്ഡ് ജി. പ്രിയരാജ് പരിപാടി നയിച്ചു.