കുട്ടക്കനിയെ സാക്ഷിനിര്ത്തി സീഡ് പുരസ്‌കാരം സമ്മാനിച്ചു .

By : ksdadmin On 15th December 2014

Category : Seed

കൂട്ടക്കനി: പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള വികസനപ്രവര്ത്തനമാണ് ആവശ്യമെന്ന് കേന്ദ്ര സര്വകലാശാലാ വൈസ്ചാന്‌സലര് ഡോ. ജി.ഗോപകുമാര് പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയില് 201314 വര്ഷം മികച്ച പ്രവര്ത്തനം നടത്തിയ സ്‌കൂളുകള്ക്കുള്ള പുരസ്‌കാര വിതരണച്ചടങ്ങ് കൂട്ടക്കനി ഗവ. യു.പി.സ്‌കൂളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ മറന്നുള്ള വികസനം വലിയദോഷം ഉണ്ടാക്കും. മനുഷ്യന് താങ്ങാന് കഴിയാത്ത രീതിയിലുള്ള തിരിച്ചടിയായിരിക്കും ഫലം. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കാലാവസ്ഥാവ്യതിയാനം. വിദേശ വാണിജ്യശക്തികള് വളര്ത്തിയെടുത്ത ഉപഭോഗസംസ്‌കാരം നമ്മുടെ പ്രകൃതിയെയും ബാധിച്ചിട്ടുണ്ട്. അനാവശ്യമയി വീടുകള് കെട്ടിപ്പൊക്കുകയാണ്. ടൂറിസം വളര്‌ത്തേണ്ടത് കെട്ടിടങ്ങള് കെട്ടിപ്പൊക്കിയല്ല. വന്കിടനഗരങ്ങളില്‌നിന്ന് വിനോദസഞ്ചാരികള് ഇവിടെയെത്തുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണ്. കായലോരത്തും കടലോരത്തും കെട്ടിടങ്ങളുയര്ന്നാല് പിന്നെ എന്ത് ഭംഗിയാണുണ്ടാവുകയെന്ന് വൈസ് ചാന്‌സലര് ആരാഞ്ഞു. സൈലന്റ്വാലി പദ്ധതിക്കായി പാലക്കാട്ടെ മഴക്കാട് ഇല്ലാതാക്കാന് സര്ക്കാരും ഉദ്യഗസ്ഥരും തൊഴിലാളികളുമെല്ലാം ശ്രമിച്ചപ്പോള്, അതിന് എതിരുനിന്ന പരിസ്ഥിതിസ്‌നേഹികളോടൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങള് നിലകൊണ്ടത്. പ്രകൃതിസംരക്ഷണത്തിന്റെ പച്ചപ്പ് കുട്ടികളിലാണ് ഉണ്ടാകേണ്ടത്. അത് തിരിച്ചറിഞ്ഞുള്ള മാതൃഭൂമിയുടെ പ്രവര്ത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വൈസ് ചാന്‌സലര് പറഞ്ഞു. കൂട്ടക്കനി ഗവ. യു.പി.സ്‌കൂളിനാണ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം. കാസര്‌കോട് വിദ്യാഭ്യാസജില്ലയില് ചെര്ക്കള മാര്‌തോമ ബധിരവിദ്യാലയം, മൊഗ്രാല്പുത്തൂര് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്, കാസര്‌കോട് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള് എന്നിവ ഹരിതവിദ്യാലയങ്ങള്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില് പിലിക്കോട് സി.കെ.എന്.എസ്.ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്, പാലാവയല് സെന്റ് ജോണ്‌സ് ഹൈസ്‌കൂള്, തച്ചങ്ങാട് ഗവ. ഹൈസ്‌കൂള് എന്നിവയ്ക്കാണ് ഹരിതവിദ്യാലയ പുരസ്‌കാരം. കാസര്‌കോട് ഗവ. ഹയര് സെക്കന്‍ഡറിയിലെ പി.ടി.ഉഷ, തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ കെ.രാജശ്രീ എന്നിവരെ മികച്ച കോ ഓഡിനേറ്റര്മാരായി തിരഞ്ഞെടുത്തു. പാലാവയല് സെന്റ് ജോണ്‌സ് ഹൈസ്‌കൂളിലെ ജെറാള്ഡ് ജോയ് ജോസഫ് ജെം ഓഫ് സീഡ് പുരസ്‌കാരവും ഏറ്റുവാങ്ങി. പി.ടി.എ.പ്രസിഡന്റ് കെ.വി.ഭാസ്‌കരന് അധ്യക്ഷനായിരുന്നു. മാതൃഭൂമി ന്യൂസ് എഡിറ്റര് കെ.വിനോദ് ചന്ദ്രന് പദ്ധതി വിശദീകരിച്ചു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ജയകൃഷ്ണന്, വിദ്യാഭ്യാസ ഉപഡയറക്ടര് സി.രാഘവന്, ഫോറസ്റ്റ് റേഞ്ച് ഓഫീസര് ഡെല്‌റ്റോ മറോക്കി, പള്ളിക്കര കൃഷി ഓഫീസര് കെ.വേണുഗോപാല്, ഫെഡറല് ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര് എ.പി.രമേഷ്‌കുമാര്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ.രവിവര്മന്, എസ്.എം.സി. ചെയര്മാന് കെ.വി.കരുണാകരന്, ഹെഡ്മിസ്ട്രസ് ഇന്ചാര്ജ് സൗമിനി മണക്കാട്, മുന് പ്രഥമാധ്യാപകന് എ.പവിത്രന്, സ്റ്റാഫ് സെക്രട്ടറി പി.വി.ബാബു, മദര് പി.ടി.എ.പ്രസിഡന്റ് എം.ജയഭാരതി എന്നിവര് സംസാരിച്ചു. മാതൃഭൂമി കണ്ണൂര് യൂണിറ്റ് മാനേജര് ജോബി പി.പൗലോസ് സ്വാഗതവും സ്‌കൂള് സീഡ് കോഓര്‍ഡിനേറ്റര് മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

Photos >>