Category : Seed
കൊട്ടില: മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകള്‍ക്ക് നല്കുന്ന പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം കൊട്ടില ഗവ. എച്ച്.എസ്.എസ്സില്‍ നടന്നു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോളി അലക്‌സ് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് തളിപ്പറമ്പ് ചീഫ് മാനേജര്‍ കെ.സതീശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ.ഗോവിന്ദന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ േജാബി പി.പൗലോസ്, സി.സി.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ സ്വാഗതവും സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍ നന്ദിയും പറഞ്ഞു.