കണ്ടല്‍ കൈപ്പുസ്തകം പ്രകാശനം ചെയ്തു

By : knradmin On 6th December 2014

Category : Seed

ചെറുകുന്ന്: ചെറുകുന്ന് ഗവ. വെല്‍ഫേര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മാതൃഭൂമി 'സീഡ്' സമ്മാനിച്ച കണ്ടല്‍ക്കാടിനെക്കുറിച്ചുള്ള കൈപ്പുസ്തകം ടി.വി.രാജേഷ് എം.എല്‍.എ. പ്രകാശനംചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളായ വൈശാഖ് ദിനേശന്‍, സാഗര്‍ മോഹനന്‍, അഖില്‍ രേഷ് എന്നിവരും പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുള്‍ഖാദറും കൈപ്പുസ്തകം ഏറ്റുവാങ്ങി. മാടായി ഉപജില്ലാ കലോത്സവത്തിന്റെ സമാപനച്ചടങ്ങിന്റെ ഭാഗമായാണ് കൈപ്പുസ്തകം പുറത്തിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.നാരായണന്‍കുട്ടി സ്വാഗതം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കണ്ണന്‍ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുഞ്ഞിരാമന്‍, േബ്‌ളാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.പ്രീത, അംഗം ടി.പ്രീത, പി.ടി.എ. പ്രസിഡന്റ് കെ.പ്രകാശന്‍, മാടായി എ.ഇ.ഒ. വി.എം.രാജീവന്‍, പ്രിന്‍സിപ്പല്‍ പി.ഒ.മുരളീധരന്‍, കെ.പി.വിനോദ്കുമാര്‍, സീഡ് കണ്ടല്‍ക്കാട് സംരക്ഷകന്‍ അബ്ദുള്ളമുഹമ്മദ് ടി.വി.എന്നിവര്‍ പങ്കെടുത്തു.

Photos >>