മാതൃകയായി മാതൃഭൂമി സീഡ്‌

By : pkdadmin On 6th December 2014

Category : Seed

ചിറ്റൂര്‍: ജില്ലാകലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പ്രശംസ നേടുന്നു. 14 വേദികളിലെയും പ്ലാസ്റ്റിക് മാലിന്യം ചിറ്റൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ചേര്‍ന്ന് ശേഖരിച്ച് വേദികളെ പ്ലാസ്റ്റിക്വിമുക്തമാക്കി. 15 ചാക്കുകളിലായാണ് ആദ്യഘട്ട മാലിന്യശേഖരണം നടത്തിയത്. ലോ മൈക്രോണ്‍, ഹൈ മൈക്രോണ്‍, ഹൈ ഡെന്‍സിറ്റി, പെറ്റ് ബോട്ടില്‍ എന്നിങ്ങനെ നാലായി തരംതിരിച്ച് പുനരുപയോഗത്തിന് തയ്യാറാക്കുകയാണ് അടുത്തഘട്ടം. സീഡിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും മാലിന്യം വേദിയില്‍നിന്നകറ്റാനുമുള്ള അറിയിപ്പ് പ്രധാനവേദികളിലെല്ലാം സംഘാടകര്‍ നല്‍കിയത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സൗകര്യമായി. ലവ് പ്ലാസ്റ്റിക് വെള്ളിയാഴ്ചയും തുടരുമെന്ന് സീഡ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Photos >>