Category : Seed
കോന്നി: മാതൃഭൂമി സീഡ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള സൗജന്യ പച്ചക്കറിവിത്തുവിതരണം കൃഷിഡെപ്യൂട്ടി ഡയറക്ടര്‍ സുജ പി.കുരുവിള ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പത്തനംതിട്ട പ്രത്യേകലേഖകന്‍ ടി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ചടങ്ങ്. പ്രിന്‍സിപ്പല്‍ ജോളി ഡാനിയേല്‍, ഫെഡറല്‍ ബാങ്ക് കോന്നി ചീഫ് മാനേജര്‍ എസ്. ജയകുമാര്‍, പി.ടി.എ. പ്രസിഡന്റ് എന്‍.പി. ഗോപാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ആര്‍. അജിത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ജയകുമാര്‍, കെ.ആര്‍. കെ.പ്രദീപ്, റോണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനകൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.