Category : Seed
തൃശ്ശൂര്‍: മാതൃഭൂമി സീഡും കൃഷിവകുപ്പും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. അയ്യന്തോള്‍ അമൃത വിദ്യാലയത്തില്‍ മേയര്‍ രാജന്‍. ജെ. പല്ലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഷമയമായ പച്ചക്കറി മലയാളികളുടെ ജീവന് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഓരോ വീട്ടിലേക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കണമെന്ന് മേയര്‍ പറഞ്ഞു. പച്ചക്കറികളിലെ കീടനാശിനി പ്രയോഗത്തിന്റെ ഭീകരമുഖം കേരളീയര്‍ക്ക് വ്യക്തമാക്കി തന്നത് മാതൃഭൂമിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീതാലക്ഷ്മി, കൃഷി അഡീഷണല്‍ ഡയറക്ടര്‍ പി.കെ. ബീന, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. റോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജെ. ഒനീല്‍, മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍. സുസ്മിത, സീഡ് എക്‌സിക്യൂട്ടീവ് ടോണി എം. ടോം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വിത്തു വികസന അതോറിറ്റിയാണ് പദ്ധതിക്ക് ആവശ്യമായ വിത്തുകള്‍ നല്‍കുന്നത്.