Category : Seed
അഷ്ടമുടിക്കായലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ മയ്യനാട് എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ് തയ്യാറാക്കുന്ന നിവേദനത്തില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഒപ്പുവയ്ക്കുന്നു കൊല്ലം: മാലിന്യങ്ങള്‍ തള്ളി മലീമസമായ അഷ്ടമുടിക്കായലിന്റെ രക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ നടത്തുന്നു. പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ വേദിയിലാണ് ഒപ്പുശേഖരണം തുടങ്ങിയത്. മയ്യനാട് എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളാണ് അഷ്ടമുടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരിക്കുന്നത്. കായലിനെ മാലിന്യമുക്തമാക്കണമെന്നും അതിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടണമെന്നും ആവശ്യപ്പെടുന്ന നിവേദനം സീഡ് ക്ലബ് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മന്ത്രി ഷിബു ബേബിജോണ്‍, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം പുന്തല മോഹന്‍, എന്‍.എസ്.യു. ഐ. ദേശീയ കോഓര്‍ഡിനേറ്റര്‍ ഡി.ഗീതാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ വേദിയില്‍ നിവേദനത്തില്‍ ഒപ്പുവച്ചു. സീഡ് ക്ലബ്ബ് ടീച്ചര്‍ കോഓര്ഡിനേറ്റര്‍ ഹരീഷ് തമ്പി നേതൃത്വം നല്‍കി.