Category : Seed
സര്‍വീസില്‍നിന്ന് വിരമിച്ച മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബുവിന് മാതൃഭൂമി വര്‍ക്‌സ് കമ്മിറ്റി യാത്രയയപ്പ് നല്കി. യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷനായിരുന്നു. പത്രാധിപര്‍ എം.കേശവമേനോന്‍, ന്യൂസ് എഡിറ്റര്‍ പി.കെ.രാജശേഖരന്‍, സിറിയക് മാത്യു, ജി.ജഗദീഷ്, ഒ.വി.വിജയന്‍, സി.സുനില്‍കുമാര്‍, സി.കെ.വിജയന്‍, സി.എം.മുരളീദാസ്, കെ.ടി.ചന്ദ്രശേഖരന്‍ നമ്പ്യാര്‍, പി.ഹരിശങ്കര്‍, പി.കെ.രത്‌നാകരന്‍, എന്‍.ഇ.പ്രിയംവദ, രാജന്‍ കുന്നുമ്പുറം എന്നിവര്‍ സംസാരിച്ചു. എം.കെ.ഭവദാസ് ഉപഹാരം നല്കി. കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍ സ്‌കൂള്‍വളപ്പില്‍ കൃഷിചെയ്ത വാഴക്കുലകളും വാഴക്കന്നുകളും സമ്മാനിച്ചു. ടി.സുരേഷ്ബാബു മറുപടിപ്രസംഗം നടത്തി.