Category : Seed
തൃശ്ശൂര്‍: വൃക്ഷത്തൈ വിതരണം, പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യവുമായി മാതൃഭൂമി സീഡും ഔഷധിയും സംസ്ഥാന ഔഷധ സസ്യബോര്‍ഡും സംയുക്തമായി നടത്തിയ ഔഷധ സസ്യങ്ങള്‍ പ്രഥമശുശ്രൂഷയ്ക്ക് എന്ന ഏകദിന സെമിനാര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ സെമിനാറില്‍ പങ്കെടുത്തു.മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പോലെതന്നെ പ്രധാനമാണ് അതിന്റെ സംരക്ഷണവുമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പ്രകൃതി നമുക്ക് സമ്മാനിച്ച ഔഷധ സസ്യങ്ങള്‍ ഉപയോഗിക്കാന്‍ പുതിയതലമുറയെ സജ്ജമാക്കുന്ന ഇത്തരം സെമിനാറുകള്‍ കാലഘട്ടത്തിന്റെതന്നെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം ജയരാജ് വാര്യര്‍ ഹരിതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, സംസ്ഥാന മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍ സ്വാഗതവും ഔഷധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ.എസ.് രജിതന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. സുജനപാല്‍ (കെ.എഫ്.ആര്‍.ഐ.), പയസ് (മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡ്), ഡോ. കെ.എസ്. രജിതന്‍ (ഔഷധി), സീഡ് എക്‌സിക്യൂട്ടീവ് ടോണി എം. ടോം എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.സെമിനാറിന്റെ ഭാഗമായി നടത്തിയ ഔഷധ സസ്യങ്ങള്‍ തിരിച്ചറിയാനുള്ള മത്സരത്തില്‍ കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. സുമംഗല ജേതാവായി.