Category : Seed
തൃശ്ശൂര്‍: മേത്തല ഫിനിക്‌സ് പബ്ലിക് സ്‌കൂളില്‍ സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ലോകഹൃദയദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഹൃദയബോധവത്കരണറാലി നടത്തി. കുട്ടികള്‍ ഹൃദയരൂപത്തില്‍ അണിനിരന്നു. ഹൃദയസംരക്ഷണ പ്രതിജ്ഞയെടുത്തു. ഹൃദയാരോഗ്യത്തെപ്പറ്റി ഡോ. ഹിമ്മത്ത് സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ പി.ആര്‍. ജയശ്രീ, വൈസ് പ്രിന്‍സിപ്പല്‍ എം.കെ. ജോളി, പി.ടി.എ. പ്രസിഡന്റ് സജി കൊട്ടിക്കല്‍, അധ്യാപിക മിനി സജ്ജയ് എന്നിവര്‍ സംസാരിച്ചു. പുകവലി ഒഴിവാക്കുക, അമിതാഹാരം ഒഴിവാക്കുക, നിത്യവും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, ഉപ്പ് ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ സന്ദേശം കുട്ടികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി.