Category :
പാലക്കാട്: പച്ചപ്പിനെ കാക്കുന്നവരെന്ന വിശേഷണം പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിന്റെ ഹരിതം സീഡ് ക്ലബ്ബ്. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയ പുരസ്‌കാരത്തിളക്കം ഇക്കുറി ഇവർ നേടിയെടുത്തത് പ്രവർത്തനമികവിലാണ്. മാതൃഭൂമിയും ഫെഡറൽ ബാങ്കും കൈകോർത്ത സീഡ് പദ്ധതിയിൽ 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമായി 'ഹരിതവിദ്യാലയ'ത്തിനുള്ള ഒന്നാംസമ്മാനത്തിന്റെ മധുരം ഹരിതം സീഡ് ക്ലബ്ബിന് സ്വന്തമാവും