Category : Seed
തിരുവിഴാംകുന്ന്: ഗ്രാമത്തെയാകെ പച്ചപ്പിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ പരിസ്ഥിതി ക്‌ളബ്ബ്, മാതൃഭൂമി സീഡ് ക്‌ളബ്ബ് എന്നിവയിലെ അംഗങ്ങളും കൂട്ടുകാരുമാണ് ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. രണ്ട് ഘട്ടമായി മൊത്തം 580ല്‍പ്പരം വിദ്യാര്‍ഥികള്‍ക്കാണ് തൈകള്‍ വിതരണം നടത്തിയത്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് സീനിയര്‍ അധ്യാപിക കെ.ഗീത, വിദ്യാര്‍ഥിനിയായ ബിന്‍സിക്ക് വൃക്ഷത്തൈ നല്‍കി നിര്‍വഹിച്ചു. പ്രമീള അധ്യക്ഷയായി. നൂര്‍ജഹാന്‍, ഷിഹാബുദ്ദീന്‍ നാലകത്ത്, മുഹമ്മദ് പാഷ എന്നിവര്‍ സംസാരിച്ചു.