Category : Seed
പാലക്കാട്: ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂളിലെ സഞ്ജീവനി ഹരിതസേന ജില്ലയിലെ മികച്ച ഹരിതസേനയെന്ന ബഹുമതി ഏറ്റുവാങ്ങി. 201213 വര്‍ഷത്തെ മികച്ച പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അവാര്‍ഡ് സ്‌കൂളിന് സമ്മാനിച്ചു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതില്‍നിന്ന് ഹരിതസേനാംഗങ്ങളായ ഭാമ എ. പ്രകാശ്, ദിവ്യശ്രീ, കോഓര്‍ഡിനേറ്റര്‍ കലാവതി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മാതൃഭൂമി സീഡ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്‌കൂളാണ് ചെര്‍പ്പുളശ്ശേരി ഗവ. ഹൈ സ്‌കൂള്‍.