വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം

By : pkdadmin On 26th June 2014

Category :

ശ്രീകൃഷ്ണപുരം: പൊമ്പ്ര പി.പി.ടി.എം. ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷങ്ങളും മാതൃഭൂമി സീഡ് പരിസ്ഥിതിക്ലബ്ബ് ഉദ്ഘാടനവും കേരള ജൈവകർഷകസമിതി ജില്ലാ പ്രസിഡന്റ് കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ പ്രദേശത്തെ എല്ലാവീടുകളിലും ഓരോ ഔഷധച്ചെടി നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം മുൻ പി.ടി.എ. പ്രസിഡന്റ് സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്ത് തൈ നട്ടാണ് നിർവഹിച്ചത്.
സ്കൂൾവളപ്പിൽ തൈ നടുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബാലഗോപാൽ നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് അലക്സാണ്ടർ, പ്രധാനാധ്യാപകന്റെ ചുമതലുള്ള ജയചന്ദ്രൻ, അച്യുതൻ, സീഡ് ക്ലബ്ബ് പ്രതിനിധി മൃദുൽ, സീഡ് കോ-ഓർഡിനേറ്റർ ശോഭ എന്നിവർ പ്രസംഗിച്ചു.

Photos >>