Category : Seed
കോഴിക്കോട്: സമൂഹനന്മ കുട്ടികളിലൂടെ എന്നാ സന്ദേശവുമായി മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ആറാം വര്ഷത്തെ പ്രവര്ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചാം തീയതി ത്രിക്കുട്ടിശ്ശേരി ഗവ യു പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ജെം ഓഫ് സീഡ് അവാർഡ് നേടിയ കുമാരി. ആനന്ദിത ഒരു കറിവേപ്പിന്റെ തൈ ശ്രീ. പുരുഷൻ കടലുണ്ടി എം എല് എ യ്ക്ക് കൈമാറിയാണ് ഈ വര്ഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയത്.