Category : Seed
പുനലൂര്‍: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പുനലൂര്‍ ചെമ്മന്തൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പുനലൂര്‍ നഗരസഭാ വിദ്യാഭ്യാസ സമിതി അധ്യക്ഷ മിനി മധുകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുനലൂര്‍ കൃഷി ഓഫീസര്‍ എസ്.വസന്തകുമാരി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ജേക്കബ് തോമസ് വിത്ത് ഏറ്റുവാങ്ങി. ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു. സീഡിന്റെ കൊല്ലം വിദ്യാഭ്യാസ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് ആമുഖപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് കെ.ജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഏലിസബത്ത് ഫിലിപ്പ്‌സ്, സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.രാധാമണി സ്വാഗതവും മാതൃഭൂമി പുനലൂര്‍ ലേഖകന്‍ ടി.രഞ്ജുലാല്‍ നന്ദിയും പറഞ്ഞു.