Category : Seed
കൊല്ലം: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണത്തിന്റെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. കൊട്ടാരക്കര നവോദയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് സീഡ് ഫാം സിനിയര്‍ കൃഷി ഓഫീസര്‍ ഗീതാകുമാരി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരി പി.മാണി അധ്യക്ഷയായി. സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ. ഷെഫീക്ക്, കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. പ്രകാശ് എന്നിവര്‍ സംസാരിച്ചു.സീഡ് പദ്ധതി അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ്കുമാര്‍ സ്വാഗതവും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ് നന്ദിയും പറഞ്ഞു.