Category : Seed
കൊല്ലം: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോന്‍സി എബ്രഹാമിന് വിത്ത് നല്‍കി കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജീന ജോണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന ആശയമാണ് സീഡ് പകര്‍ന്ന് നല്‍കുന്നതെന്ന് ജീന ജോണ്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വടക്കേവിള കൃഷി ഓഫീസര്‍ സ്മിത, മാതൃഭൂമി യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് , റിസര്‍ച്ച് മാനേജര്‍ ആര്‍. ജയപ്രകാശ് , സീഡിന്റെ കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് എന്നിവര്‍ സംസാരിച്ചു. മോന്‍സി എബ്രഹാം സ്വാഗതവും സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സീനാദേവി പി.എസ്. നന്ദിയും പറഞ്ഞു.