Category : Seed
കൊട്ടാരക്കര: വാര്‍ത്തകളുടെ ലോകത്തെ പുതുപ്രവണതകളും വാര്‍ത്തയെഴുത്തിന്റെ ബാലപാഠങ്ങളും പകര്‍ന്നു നല്‍കുന്നതായി കൊട്ടാരക്കരയില്‍നടന്ന സീഡ് റിപ്പോര്‍ട്ടര്‍ ശില്പശാല. വാര്‍ത്തയെഴുതുമ്പോള്‍ ഒരുവിഷയത്തെ ഏതൊക്കെ തലത്തിലൂടെ സമീപിക്കാമെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും ക്ലാസുകള്‍ക്കായി. ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഹാളില്‍നടന്ന കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ സീഡ് റിപ്പോര്‍ട്ടര്‍ ശില്പശാലയില്‍ മാതൃഭൂമി സീനിയര്‍ സബ്ബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍, സബ്ബ് എഡിറ്റര്‍ കെ.വി.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് ആമുഖപ്രസംഗം നടത്തി. കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് സ്വാഗതവും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ് നന്ദിയും പറഞ്ഞു. മാതൃഭൂമി പ്രതിനിധികളായ ഷിനുദേവന്‍, ഷെമിന്‍, എസ്.സുനീഷ്, പി.അഭിലാഷ്, അരുണ്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.