Category : Seed
കൊല്ലം: പത്രപ്രവര്‍ത്തന രംഗത്തേക്ക് പുതുതായി കാല്‍വെച്ച സീഡ് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തയുടെ അകംപുറമറിഞ്ഞ് മടങ്ങി. വാര്‍ത്തയെഴുത്തിലും അവതരണത്തിലും പഠനവും പ്രവര്‍ത്തനവുമായി സീഡ് റിപ്പോര്‍ട്ടര്‍മാരുടെ ശില്പശാല സജീവമായി. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍നിന്നുള്ള സീഡ് റിപ്പോര്‍ട്ടര്‍മാരാണ് രാമന്‍കുളങ്ങര മാതൃഭൂമി ഓഫീസില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തത്. വാര്‍ത്ത എഴുതേണ്ട രീതികളെപ്പറ്റിയും പ്രസിദ്ധീകരണ യോഗ്യമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ചചെയ്ത ശില്പശാലയില്‍ സീഡ് റിപ്പോര്‍ട്ടര്‍മാരുടെ സംശയങ്ങളും അകറ്റി. മാതൃഭൂമി കൊല്ലം യൂണിറ്റ് പരസ്യം മാനേജര്‍ അജിത്ത്കുമാര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് നന്ദിയും പറഞ്ഞു. മാതൃഭൂമി സീനിയര്‍ സബ്ബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍, സബ്ബ് എഡിറ്റര്‍ കെ.വി.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.