സീഡ് റിപ്പോര്‍ട്ടര്‍ ശില്പശാല-പുനലൂര്‍

By : klmadmin On 26th September 2013

Category : Seed

പുനലൂര്‍: പത്രപ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തില്‍ സമൂഹത്തിനുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു പുനലൂരില്‍ നടന്ന സീഡ് റിപ്പോര്‍ട്ടര്‍ ശില്പശാല. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍നിന്ന് സീഡ് റിപ്പോര്‍ട്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു. പുനലൂര്‍ വെട്ടിപ്പുഴയിലെ എന്‍.എസ്.എസ്. ഹാളില്‍ നടന്ന ശില്പശാലയില്‍ മാതൃഭൂമിയുടെ സീനിയര്‍ സബ്എഡിറ്റര്‍ ബിജു പാപ്പച്ചന്‍, സബ്എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഷമ്മി പ്രഭാകര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വാര്‍ത്തകള്‍ എഴുതേണ്ട രീതികളെക്കുറിച്ചും അവ പ്രസിദ്ധീകരണ യോഗ്യമാക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശില്പശാലയില്‍ വിശദീകരിച്ചു. സീഡിന്റെ റവന്യൂ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശിവപ്രസാദ്, സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ. ഷെഫീക്ക്, പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പ്രമോദ്, കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാതൃഭൂമി പുനലൂര്‍ ലേഖകന്‍ ടി. രഞ്ജുലാല്‍ നന്ദി പറഞ്ഞു.

Photos >>